Wednesday, 3 August 2011

ഇനി ആറുമടയേയും ലോകം അറിയട്ടെ..


ഇത് ആറ്മട. (ഭാവിയില്‍ ഒരു പക്ഷേ സിക്സ്മട എന്നയേക്കാം )

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്തിലെ അതിമനോഹരമായ ഒരു ചെറിയ വലിയ പ്രദേശം. 
ഇവിടെ ലോകത്തിന്‍റെ നെറുകയില്‍ തിലകക്കുറി ചാര്‍ത്തിയ മഹാന്മാര്‍  ആരും ജനിച്ചിട്ടില്ല. ഇനി ജനിക്കാനുള്ള സാധ്യതയും കാണുന്നില്ല. എങ്കിലും ആറുമടക്കൊരു   പ്രത്യേകതയുണ്ട്. പേരുപോലെത്തന്നെ  ഇവിടെ ഒരു മട(ഗുഹ)യുണ്ട്. അതി ഭയങ്കരമായ ഒരു ഗുഹ. പഴയ തലമുറയുടെ ഘതാഗത മാര്‍ഗമായിരുന്നു ഈ ഗുഹയെന്നും ഇതിലുടെ ആറു പ്രധാന സ്ഥലങ്ങളിലേക്കുള്ള വഴിയുണ്ടെന്നും അതുകൊണ്ടാണ് ഈ ഗുഹക്കു ആറ്മട എന്നാ പേര് കിട്ടിയത് എന്നുമൊക്കെ ഈ നാട്ടിലെ കാരണവന്മാര്‍ പറയാറുണ്ട്. ഇതൊക്കെ വിടല്‍സ് ഓഫ് കാരണവാര്‍സ്  ആണെന്ന് പറയുന്നവരും ഇവിടെ കുറവല്ല . എന്തായാലും ഈ നാടിനെ മറ്റുള്ളവര്‍ക്കിടയില്‍ പരിചയ പെടുതുന്നതില്‍ ഈ ഗുഹക്കു വലിയ പങ്കുതന്നെയുണ്ട്.

ഇവിടെ ഈ ഒരു ഗുഹ മാത്രമാണ് ഉള്ളത് എന്ന് നിങ്ങള്‍ കരുതി എങ്കില്‍ തെറ്റിപോയി. ആറുമടയെ കൂടാതെ ചെറുതും വലതുമായ  മറ്റനേകം ഗുഹകളോടൊപ്പം ചോല, കുളം,തോട് എന്നിവയും ആറുമട യുടെ ഭംഗി വര്‍ധിപ്പിക്കാന്‍ ഇവിടെ തല ഉയര്‍ത്തി നില്‍ക്കുന്നുണ്ട്.